Saturday, January 28, 2012
Saturday, January 7, 2012
MBA in Crisis Management- 2 yrs @ K.A.U
അമര്‍ത്തിയ തേങ്ങലുകള്‍
ആരും കാണാതെ തുടച്ചു കളഞ്ഞ-
കണ്ണീര്‍ കണങ്ങള്‍
internal എന്ന വജ്രായുധം ഭയന്നു
ചവച്ചിറക്കിയ പ്രതിഷേധങ്ങള്‍......
ആരും കാണാതെ മുറിയിലടച്ചു
പല്ല് ഞെരിച്ചു സ്വയം പഴിചാരി
അപ്പോഴും നഷ്ടം എനിക്കുതന്നെ,
തേഞ്ഞ പല്ലിനായി ചിലവഴിച്ചു; ആയിരം.
ഒതുങ്ങി, ഒതുക്കി,
ചത്തതിനൊക്കുമേ ജീവിച്ചു ജീവിച്ചു
ഞാന്‍ ഞാനല്ലാതായി തീര്‍ന്നിരിക്കുന്നു!
ശവത്തെയും അവര്‍ വെറുതെ വിട്ടില്ല,
അപ്പോള്‍ അറിയാതെ ഒന്ന് മൂളിപ്പോയി
ഉടനെയവര്‍ പേരിട്ടു- ഗുണ്ടായിസം.
പല്ല് തേഞ്ഞു, മുടി നരച്ചു,
മുടി കൊഴിഞ്ഞു ഒന്നര വര്‍ഷം....
എട്ടു മാസം ഇനിയും ബാക്കി
എന്തെല്ലാം അവശേഷിക്കുമോ ആവോ!?!
എനിക്കെന്നെത്തന്നെ നഷ്ടപെടാതിരിക്കട്ടെ
ഉദിഷ്ടകാര്യത്തിനുപകാര സ്മരണയായി
ഞാനിതിവിടെ കുറിയ്ക്കുന്നു ....
മനുഷ്യനെ "പ്രൊഫെഷണല്‍"ആക്കിയതിന്-
നന്ദി.......നന്ദി........നന്ദി.
ആരും കാണാതെ തുടച്ചു കളഞ്ഞ-
കണ്ണീര്‍ കണങ്ങള്‍
internal എന്ന വജ്രായുധം ഭയന്നു
ചവച്ചിറക്കിയ പ്രതിഷേധങ്ങള്‍......
ആരും കാണാതെ മുറിയിലടച്ചു
പല്ല് ഞെരിച്ചു സ്വയം പഴിചാരി
അപ്പോഴും നഷ്ടം എനിക്കുതന്നെ,
തേഞ്ഞ പല്ലിനായി ചിലവഴിച്ചു; ആയിരം.
ഒതുങ്ങി, ഒതുക്കി,
ചത്തതിനൊക്കുമേ ജീവിച്ചു ജീവിച്ചു
ഞാന്‍ ഞാനല്ലാതായി തീര്‍ന്നിരിക്കുന്നു!
ശവത്തെയും അവര്‍ വെറുതെ വിട്ടില്ല,
അപ്പോള്‍ അറിയാതെ ഒന്ന് മൂളിപ്പോയി
ഉടനെയവര്‍ പേരിട്ടു- ഗുണ്ടായിസം.
പല്ല് തേഞ്ഞു, മുടി നരച്ചു,
മുടി കൊഴിഞ്ഞു ഒന്നര വര്‍ഷം....
എട്ടു മാസം ഇനിയും ബാക്കി
എന്തെല്ലാം അവശേഷിക്കുമോ ആവോ!?!
എനിക്കെന്നെത്തന്നെ നഷ്ടപെടാതിരിക്കട്ടെ
ഉദിഷ്ടകാര്യത്തിനുപകാര സ്മരണയായി
ഞാനിതിവിടെ കുറിയ്ക്കുന്നു ....
മനുഷ്യനെ "പ്രൊഫെഷണല്‍"ആക്കിയതിന്-
നന്ദി.......നന്ദി........നന്ദി.
Subscribe to:
Posts (Atom)