"സാറേ കൈ നോക്കണാ"ഞാനെന്‍റെ വലതുകരം അവര്‍ക്കുനേരെ നീട്ടി. അന്നത്തെ അന്നത്തിനായുള്ള ആദ്യത്തെ ഇര ഞാനായിരുന്നെനു തോന്നുന്നു. കൈക്കുമുകളില്‍ ഫ്രെയിം തുരുമ്പിച്ച ലെന്‍സ് ചാഞ്ഞും ചരിഞ്ഞും കാകദൃഷ്ടി നടത്തി. കൈനീട്ടുനതിനു മുന്‍പും ശേഷവുമുള്ള ഉത്സാഹവും ആവേശവും മെല്ലെ മെല്ലെ അവരുടെ മുഖത്ത് നിന്ന് മാഞ്ഞു പോയി. ലെന്‍സ് ഭാണ്ടക്കെട്ടിലേക്ക് തിരികിക്കയറ്റി, എന്‍റെ മുഖത്തേക്ക് പോലും നോക്കാതെ അവര്‍ ധൃതിയില്‍ തിരിഞ്ഞു നടന്നു. അടുക്കും ചിട്ടയും ഇല്ലാതെ തലങ്ങും വിലങ്ങും 'ചറ പറ'എന്നുള്ള കൈരേഖ അവര്‍ക്കും ഒരു പ്രഹേളിക ആയിരിക്കണം. ഒന്ന് തിരിഞ്ഞു പോലും നോക്കാതെ വേഗത്തില്‍ നടന്നകലുന്ന അവരെ നോക്കി പുഞ്ചിരിച്ചുക്കൊണ്ട് ഞാന്‍ ഓര്‍ത്തു 'എന്നെ ചിലപ്പോള്‍ എനിക്ക് തന്നെ മനസ്സിലാകുന്നില്ല.............ജീവിതമാണെങ്കില്‍ പിടിതരാത്ത കള്ളനെ പോലെ, ഉത്തരം തരാത്ത കുറെ ചോദ്യങ്ങളുമായി...........'
Tuesday, March 27, 2012
പ്രഹേളിക
Subscribe to:
Posts (Atom)