പ്രണയം
തോന്നാതിരുന്നെങ്കില്‍ ഏറെ നന്നായിരുന്നു;
തോന്നിയാല്‍ പിന്നെ തോന്നാതിരുന്നെങ്കിലെന്ന്,
പറയാനും പറയാതിരിക്കാനുമാവാത്ത സങ്കടം
അതൊരു വല്ലാത്ത അനുഭൂതിയെന്നു
തോന്നുമായിരിക്കും.........
പക്ഷെ ക്യാന്‍സര്‍, എപ്പോഴെങ്കിലും
ആര്‍ക്കെങ്കിലും അനുഭൂതിയായി
തോന്നിയിരുന്നെന്നോ തോന്നുന്നുണ്ടെന്നോ,
എനിയ്ക്കറിയില്ല; അജഞതയായിരിക്കാം......
വേഗത രണ്ടിനും ഒന്ന് തന്നെ
നാം അറിയാതെ നമ്മെ വിഴുങ്ങുന്നു.
ഇരയായി ഇരതേടി ഇരപിടിച്ചു......
രണ്ടായാലും മരണത്തിനു മുകളിലെ
നൂല്‍പ്പാലത്തിലൂടെയുള്ള നടത്തം ഉറപ്പാണ്
കാല്‍തെറ്റി വീണാല്‍ മരണത്തിലേക്ക്
ശരീരമായാലും മനസ്സായാലും
മരണം, മരണം തന്നെ.
No comments:
Post a Comment