മഴ
എന്തെന്നറിയില്ല മഴയിപ്പോഴും ഒരു കൌതുകം തന്നെ.
നനഞ്ഞിരിക്കുന്ന മണ്ണും ചാലുകീറിയൊഴുകുന്ന നീര്‍ച്ചാലും
ഇറ്റിറ്റ് അടരുന്ന ജലകണങ്ങളും
മഴയ്ക്ക് ശേഷം മരം പെയ്യുന്നതും
മടക്കിക്കൊണ്ടുവരുന്ന കുട്ടിക്കാലം
കുടയെടുത്തിട്ടും നിവര്‍ത്താതെ നനഞ്ഞതും
ഇരമ്പി പായുന്ന വാഹനത്തില്‍ നിന്നും
ചിതറിത്തെറിക്കുന്ന ചെളിവെള്ളത്തിനായി കാത്തുനിന്നതും
എല്ലാം ഇന്നലെ കഴിഞ്ഞപോലെ
തോരാതെ പെയ്യുന്ന മഴയിലേക്ക് നോക്കിയിരിക്കുമ്പോള്‍
പണ്ടേ പോലെ ഓടിപ്പോയി നില്‍ക്കാന്‍
വല്ലാത്തോരാവേശം ....
മഴ കാണുമ്പോള്‍ പുറത്തേയ്ക്ക് വരുന്ന
കുട്ടിയെ ഒടുവില്‍ മനസ്സിലെ ഒരു മുറിയില്‍ പൂട്ടിയിട്ടു,
വേറൊന്നും കൊണ്ടല്ല; ആളുകളെ കൊണ്ട്
വീണ്ടും വീണ്ടും 'ഭ്രാന്തനെന്നു ' പറയിപ്പിക്കാന്‍ ചെറിയ ഒരു മടി.
No comments:
Post a Comment