Thursday, October 3, 2013

ആത്മഹത്യാക്കുറിപ്പ്

       ഞാൻ എൻറെ ശത്രുവിനെ കണ്ടെത്തി; അവനായിരുന്നു ഞാനറിയാതെയെന്നെ തോൽവികളിൽ നിന്നും തോൽവികളിലേക്ക് സഞ്ചരിക്കുമാറാക്കിയതു. തോറ്റവൻറെ  ദുഃഖം അവനും അതനുഭവിച്ചവനും മാത്രമേ അറിയൂ. അതല്ലാതെ തോൽവിയുടെ കയ്പ്പിനെക്കുറിച്ചു  വാചാലരാകുന്നവർ കളവിന്റെ അപ്പോസ്തലന്മാർ മാത്രം.
       ഉറക്കമില്ലാത്ത രാത്രികൾ, ദു:സ്വപ്നങ്ങൾ, വിഷാദ രോഗത്തിന്റെ ശാപം നിറഞ്ഞ നാളുകൾ.............
       നീ കാരണം എനിക്ക് നഷ്ടമായത്, കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും  മുതൽകൂട്ടാകാമായിരുന്ന ദിവസങ്ങളും ആഴ്ചകളും, എന്തിനു വർഷങ്ങൾ തന്നെയും. 'ഭയം' അവനാണെന്റെ ശത്രു, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, എന്തിലും ഏതിലും എന്നെ ഭീതിപ്പെടുത്തി ഷണ്ഡൻ ആക്കിത്തീർക്കുന്ന അകാരണമായ ഭയം. രക്ഷപ്പെടാൻ ഇനി നിനക്ക് വഴികൾ  ഇല്ല, നിന്നെ ഞാൻ കണ്ടെത്തിക്കഴിഞ്ഞു. നിനക്ക് മുൻപിൽ ഇനിയുള്ളത് രണ്ടേ രണ്ടു വഴികൾ; നീ എനിക്ക് അവസാനമായി നീട്ടിയത് തന്നെ. രണ്ടായാലും മരണം ഉറപ്പ്. സ്വയം ജീവനൊടുക്കുക അല്ലെങ്കിൽ എന്റെ കൈകൊണ്ടു കൊല്ലപ്പെടുക. ഇനിയും; നാണംകെട്ട ഭീരുവായി, നട്ടെല്ലില്ലാത്ത മറ്റേതോ ജീവി കണക്കെ ജീവിക്കാൻ ഞാൻ ഒരുക്കമല്ല. എന്നെ ഒരു കുലപാതകൻ ആക്കുന്നതിനു മുൻപേ നീ ആത്മഹത്യ ചെയ്തു കൊള്ളുക. ഇവിടെ എന്റെ ഭീഷണിക്ക് താഴെ, നിൻറെ ആത്മഹത്യാകുറിപ്പിനായി സ്ഥലം ഒഴിച്ചിടുന്നു , എൻറെ  ഭിക്ഷ.........




1 comment:

  1. kollam! porattangal thudaratte... ella tharathilumulla bheeruthvangaleyum nishprabhamaki athil ninnum uyirthezhunnelkkuna 'jamy'yute kootuthal theekshnamaya rachanakakkayi kathirikkunnu.. :)

    ReplyDelete