Friday, June 13, 2014

ഇരട്ടകൾ

ഇഷ്ടവും അനിഷ്ടവും ഇരട്ടകളായിരുന്നു 
സഹജാതരെങ്കിലും സമജാതരല്ല 
ഇഷ്ടമനിഷ്ടമായും അനിഷ്ടമിഷ്ടമായും 
പലരും തെറ്റുദ്ധരിച്ചു 
ഇഷ്ടത്തിനനിഷ്ടത്തെ വെറുപ്പായിരുന്നു 
അനിഷ്ടത്തിനിഷ്ടത്തോട് സ്നേഹവും 
മുതിർന്നപ്പോൾ ഇഷ്ടം ഇടത്തോട്ടും 
അനിഷ്ടം വലത്തോട്ടും നടന്നകന്നു.


ഞാനും നീയും

ഞാൻ ഞാനാണ്‌ ;
നീ വെറും നീ മാത്രം.
നീ ഞാനല്ലാത്തതിനാലും
ഞാൻ ഞാനായതുകൊണ്ടും
നിന്നെയെനിക്കിഷ്ടമേ അല്ല .