ഇഷ്ടവും അനിഷ്ടവും ഇരട്ടകളായിരുന്നു
സഹജാതരെങ്കിലും സമജാതരല്ല
ഇഷ്ടമനിഷ്ടമായും അനിഷ്ടമിഷ്ടമായും
പലരും തെറ്റുദ്ധരിച്ചു
ഇഷ്ടത്തിനനിഷ്ടത്തെ വെറുപ്പായിരുന്നു
അനിഷ്ടത്തിനിഷ്ടത്തോട് സ്നേഹവും
മുതിർന്നപ്പോൾ ഇഷ്ടം ഇടത്തോട്ടും
അനിഷ്ടം വലത്തോട്ടും നടന്നകന്നു.
No comments:
Post a Comment