Saturday, January 28, 2012
Saturday, January 7, 2012
MBA in Crisis Management- 2 yrs @ K.A.U
അമര്‍ത്തിയ തേങ്ങലുകള്‍
ആരും കാണാതെ തുടച്ചു കളഞ്ഞ-
കണ്ണീര്‍ കണങ്ങള്‍
internal എന്ന വജ്രായുധം ഭയന്നു
ചവച്ചിറക്കിയ പ്രതിഷേധങ്ങള്‍......
ആരും കാണാതെ മുറിയിലടച്ചു
പല്ല് ഞെരിച്ചു സ്വയം പഴിചാരി
അപ്പോഴും നഷ്ടം എനിക്കുതന്നെ,
തേഞ്ഞ പല്ലിനായി ചിലവഴിച്ചു; ആയിരം.
ഒതുങ്ങി, ഒതുക്കി,
ചത്തതിനൊക്കുമേ ജീവിച്ചു ജീവിച്ചു
ഞാന്‍ ഞാനല്ലാതായി തീര്‍ന്നിരിക്കുന്നു!
ശവത്തെയും അവര്‍ വെറുതെ വിട്ടില്ല,
അപ്പോള്‍ അറിയാതെ ഒന്ന് മൂളിപ്പോയി
ഉടനെയവര്‍ പേരിട്ടു- ഗുണ്ടായിസം.
പല്ല് തേഞ്ഞു, മുടി നരച്ചു,
മുടി കൊഴിഞ്ഞു ഒന്നര വര്‍ഷം....
എട്ടു മാസം ഇനിയും ബാക്കി
എന്തെല്ലാം അവശേഷിക്കുമോ ആവോ!?!
എനിക്കെന്നെത്തന്നെ നഷ്ടപെടാതിരിക്കട്ടെ
ഉദിഷ്ടകാര്യത്തിനുപകാര സ്മരണയായി
ഞാനിതിവിടെ കുറിയ്ക്കുന്നു ....
മനുഷ്യനെ "പ്രൊഫെഷണല്‍"ആക്കിയതിന്-
നന്ദി.......നന്ദി........നന്ദി.
ആരും കാണാതെ തുടച്ചു കളഞ്ഞ-
കണ്ണീര്‍ കണങ്ങള്‍
internal എന്ന വജ്രായുധം ഭയന്നു
ചവച്ചിറക്കിയ പ്രതിഷേധങ്ങള്‍......
ആരും കാണാതെ മുറിയിലടച്ചു
പല്ല് ഞെരിച്ചു സ്വയം പഴിചാരി
അപ്പോഴും നഷ്ടം എനിക്കുതന്നെ,
തേഞ്ഞ പല്ലിനായി ചിലവഴിച്ചു; ആയിരം.
ഒതുങ്ങി, ഒതുക്കി,
ചത്തതിനൊക്കുമേ ജീവിച്ചു ജീവിച്ചു
ഞാന്‍ ഞാനല്ലാതായി തീര്‍ന്നിരിക്കുന്നു!
ശവത്തെയും അവര്‍ വെറുതെ വിട്ടില്ല,
അപ്പോള്‍ അറിയാതെ ഒന്ന് മൂളിപ്പോയി
ഉടനെയവര്‍ പേരിട്ടു- ഗുണ്ടായിസം.
പല്ല് തേഞ്ഞു, മുടി നരച്ചു,
മുടി കൊഴിഞ്ഞു ഒന്നര വര്‍ഷം....
എട്ടു മാസം ഇനിയും ബാക്കി
എന്തെല്ലാം അവശേഷിക്കുമോ ആവോ!?!
എനിക്കെന്നെത്തന്നെ നഷ്ടപെടാതിരിക്കട്ടെ
ഉദിഷ്ടകാര്യത്തിനുപകാര സ്മരണയായി
ഞാനിതിവിടെ കുറിയ്ക്കുന്നു ....
മനുഷ്യനെ "പ്രൊഫെഷണല്‍"ആക്കിയതിന്-
നന്ദി.......നന്ദി........നന്ദി.
Saturday, December 24, 2011
!?*#%@
അന്തം വിട്ടിരിക്കുക; അതൊരു വല്ലാത്ത സുഖമുള്ള എന്നാല്‍ തീരെ സുഖമില്ലാത്ത അവസ്ഥയാണ്. ഇത്തരം അവസ്ഥ മിക്കപ്പോഴും കൈവരിക്കുന്നത്, കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ച് ഗഹനമായ അറിവുള്ള അധ്യാപകരുടെ ക്ലാസ്സുകളിലായിരിക്കും. "Is it so? Isn't it?" എന്ന അദ്ധ്യാപകന്‍റെ ചോദ്യത്തിന് മുന്‍പില്‍, രണ്ടിനും ആണെന്നോ അല്ലെന്നോ ദ്യോതിപ്പിക്കുന്ന വിധം തലയാട്ടുക. സംവദന വിഷയത്തെക്കുറിച്ചുള്ള ദാതാവിന്‍റെ ബൗദ്ധിക തലം സ്വീകര്‍ത്താവിന്‍റെതുമായി താരതമ്യം ചെയ്യുമ്പോള്‍ നോക്കെത്താ ഉയരത്തില്‍ ആയിരിക്കുകയും സ്വീകര്‍ത്താവ് ഒന്നും മനസ്സിലാകാതെ എന്നാല്‍ എല്ലാം മനസ്സിലായ പോലെയും തുടരുക- കണ്ണുമിഴിച്ചു, ഇമവെട്ടാതെ, വായ പകുതി തുറന്നു, ശ്വാസ്വോച്ച്ചാസത്തിന്‍റെ ലാഞ്ചനകള്‍ പുറത്തു കാണിക്കാതെ, വിഡ്ഢികൂശ്മാണ്ട ഭാവം അകത്തു നിറഞ്ഞു ജ്ഞാനികൂശ്മാണ്ട ഭാവം പുറത്തു വരുത്താന്‍ കഷ്ടപ്പെട്ട്, അങ്ങനെയങ്ങ് ഇരിക്ക്യ.......

Thursday, December 15, 2011
No More
അവകാശ വാദങ്ങളില്ല
കൂട്ടകരച്ചിലുകളും കേള്‍ക്കാനില്ല
പുതച്ചിരിക്കുന്ന പുതപ്പിന്
ആരുടേയും നിറമില്ല
ആള്‍ക്കൂട്ടമില്ല പ്രസംഗങ്ങളുമില്ല.
ആരെല്ലാമോ ഉണ്ടായിരുന്നു!
ഇപ്പോള്‍ ഈച്ചയും ഉറുമ്പും
പെരുച്ചാഴികളും മാത്രം.
ആതുരസേവന പഠനകേന്ദ്ര
വിദ്യാര്‍ഥികള്‍- അഭിനവ ഭിഷഗ്വരന്മാര്‍
പേടിയോടെ, അറപ്പോടെ തള്ളിയ;
പുഴുവരിച്ച് ഉറുമ്പരിച്ച്
കുഴിച്ചിടപ്പെട്ടോരനാഥ ശവം
കൂടെ പുറത്തറിയാതെ എന്നോടൊപ്പം
കുഴിച്ചിടപ്പെട്ട നിറമുള്ള കഥകളും.
അവകാശ വാദങ്ങളില്ല
കൂട്ടകരച്ചിലുകളും കേള്‍ക്കാനില്ല
പുതച്ചിരിക്കുന്ന പുതപ്പിന്
ആരുടേയും നിറമില്ല
ആള്‍ക്കൂട്ടമില്ല പ്രസംഗങ്ങളുമില്ല.
ആരെല്ലാമോ ഉണ്ടായിരുന്നു!
ഇപ്പോള്‍ ഈച്ചയും ഉറുമ്പും
പെരുച്ചാഴികളും മാത്രം.
ആതുരസേവന പഠനകേന്ദ്ര
വിദ്യാര്‍ഥികള്‍- അഭിനവ ഭിഷഗ്വരന്മാര്‍
പേടിയോടെ, അറപ്പോടെ തള്ളിയ;
പുഴുവരിച്ച് ഉറുമ്പരിച്ച്
കുഴിച്ചിടപ്പെട്ടോരനാഥ ശവം
കൂടെ പുറത്തറിയാതെ എന്നോടൊപ്പം
കുഴിച്ചിടപ്പെട്ട നിറമുള്ള കഥകളും.
Sunday, December 4, 2011
നാളെ
ഇന്നലെ എന്തായിരുന്നുവോ നാളെ അതല്ലാത്തതായ ഒരു അവസ്ഥ. രണ്ടിനും ഇടയില്‍ രണ്ടും കലര്‍ന്നതായൊരു ഇന്ന്. ആ ഇന്നിനു ഒരു സുഖമൊക്കെയുണ്ട് - സ്വപ്നത്തിന്‍റെയും പ്രതീക്ഷയുടെയും വര്‍ണപ്പകിട്ടുകള്‍ക്കൊപ്പം , ആശങ്കയുടെ നേരിയ കാളിമയും കലര്‍ന്ന, ഒരു ക്ലാസ്സിക് portrait ചിത്രത്തിന്‍റെ ഭാവം.
ഒരു ദിവസത്തേയ്ക്കാണെങ്കില്‍ കൂടി ഇന്ന് ഞാനൊരു രാജകുമാരി തന്നെ ആയിരുന്നു - വേഷത്തില്‍, പദവിയില്‍ എല്ലാം! ഒരു പക്ഷെ നാളെയൊരു ദിവസത്തേക്ക് കൂടി ആ പദവി നീട്ടിക്കിട്ടുമായിരിക്കാം. കാമുകിയില്‍ നിന്ന് ഭാര്യയിലേക്ക്, മകളില്‍ നിന്ന് മരുമകളിലേക്ക്, കൂട് വിട്ടു കൂട് മാറ്റം.
ആ പരകായ പ്രവേശം വിജയകരമാകുമോ എന്തോ - വിജയകരമാകാതിരിയ്ക്കാന്‍ ഒരു വഴിയും കാണുന്നില്ല;
'ന : സ്ത്രീ സ്വാതന്ത്ര്യമര്‍ഹിതി ', മനുസ്മ്രിതിയിലെ വരികള്‍ സ്മൃതി മണ്ഡപത്തെ വിട്ടു പോകാനാവാത്തവിധം വിധം അടിച്ചേല്‍പ്പിക്കപ്പെട്ടിരിയ്ക്കുന്നു.
ഡിഗ്രിക്ക് പഠിയ്ക്കുമ്പോള്‍ പഠിക്കാന്‍ ഉണ്ടായിരുന്ന ' ഡോള്ല്സ് ഹൌസിലെ ' നോറ; വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു. ഞാനും ഒരു പാവയല്ലായിരുന്നോ ? എന്ത് പറയണം , എങ്ങോട്ട് പോകണം, എങ്ങനെ പെരുമാറണം - ചലിപ്പിച്ചിരുന്ന നൂലുകള്‍ അച്ഛനില്‍ നിന്ന് ഭര്‍ത്താവിലേക്ക്. പാവ പഴയ പാവ തന്നെ . സമൂഹത്തിനും പാവകളെ മതി , അല്ലാത്തവ നിഷേധികള്‍ , അധിക പ്രസംഗികള്‍.
" നീ ഇവിടെ ഇരുന്നു സ്വപനം കാണാ ! മണിയെത്രയായെന്നു അറിയോ ? " അമ്മയാണ്. സ്വപനമായിരുന്നോ ആശങ്കയായിരുന്നോ , അറിയില്ല . ക്ലോക്കിലേക്ക് നോക്കിയപ്പോളാണ് സമയം പന്ത്രണ്ട് ആയിരിക്കുന്നു.
" മോള് കിടന്നോളു, ഇല്ലെങ്കില്‍ ഈ പ്രസാദം ഒന്നും നാളെ മുഖത്തു കാണില്ല്യട്ടോ '. എന്‍റെ മുഖത്തെ അവര്‍ അവരുടെ പരുപരുത്ത തഴമ്പിച്ച കൈകളില്‍ എടുത്തുകൊണ്ട് പറഞ്ഞു . ആ മുഖത്ത്, കണ്ണില്‍, ഞാന്‍ കണ്ട ഭാവം എന്തായിരുന്നു ? തന്നേത്തന്നെ കണ്ടതിന്‍റെ അത്ഭുതമോ! നൈരാശ്യമോ ? തിരിച്ചറിയാന്‍ കഴിഞ്ഞില്ല , അപ്പോഴേക്കും അമ്മ മുഖത്തുനിന്നു കണ്ണുകള്‍ എടുത്തു. അന്ന് അമ്മ എന്നോട് വളരെ ചേര്‍ന്ന് കിടന്നു.

Tuesday, November 22, 2011
മറ്റൊരു ചരമഗീതം, അല്ല! പ്രേതഗീതം
ഇവിടെ ഞാന്‍ ഉണ്ടായിരുന്നു ........
കല്ലായി മണ്ണായി
ചെടിയായി വടു വൃക്ഷമായി
അതിന്മേലെ ഫലമായി കിളിയായി;
എന്‍ കാലുകളെ ഇക്കിളിപ്പെടുത്തി
കൊഞ്ചിക്കുഴഞ്ഞൊരു പുഴയുമൊഴുകിയിരുന്നു,
ഇതെന്‍റെയും അവളുടെയും പ്രേതഗീതം.
ആദ്യം നിങ്ങളവളെ
എന്നില്‍ നിന്നും പറിച്ചെറിഞ്ഞു,
അവളുടെ കൊഞ്ചുന്ന ചിണുങ്ങുന്ന മണല്‍ഹൃദയം
നിങ്ങള്‍ കോണ്‍ക്രീറ്റിനുള്ളില്‍ കുഴിച്ചിട്ടു.
'ചക്രങ്ങള്‍'* സൃഷ്‌ടിച്ച നിങ്ങള്‍ക്കായിതാ
ഞാനെഴുതിയ നിങ്ങളുടെ ചക്രം-
കാടനായി, നാടനായി, നാഗരികനായി
പിന്നെ വീണ്ടും 'കാടനായി'.
കാന്‍സര്‍ സെല്ലുകള്‍ കണക്കെ
കോണ്‍ക്രീറ്റ് സൗധങ്ങള്‍ പൊങ്ങുമ്പോള്‍
ബാധിക്കുന്നതെന്‍ ഹൃദയത്തിനാണ് കാന്‍സര്‍
അതിന്‍റെ വ്യാപനത്തിന് വേഗത കൂട്ടാനായി
നിങ്ങള്‍ കണ്ടെത്തിയിരിക്കുന്നൊരൊന്നൊന്നര
ഓങ്കോ ജീനിനെ**- ജെ.സീ.ബി എന്നൊരു ഓമന.
ഇപ്പോള്‍ നിങ്ങളെന്നെ പഴഞ്ച്നെന്നു പറഞ്ഞേക്കാം
നിന്‍റെ നെഞ്ച് വെട്ടിപ്പൊളിക്കുമ്പോള്‍ നീയും പഴഞ്ചനാകും.
പെണ്ണിനെ വിറ്റവനെക്കാള്‍ മാന്യതയോ,
മണ്ണിനെ വിറ്റവന്????!
നോട്ടിന്‍റെ ; ഹുങ്കിന്‍റെ നുളപ്പില്‍ നീയെത്രകാലം?
നിന്‍ കാലിന്‍ ചുവട്ടിലെ മണ്ണുമാന്തി
നിന്‍ കീശ വീര്‍പ്പിച്ചു എത്രകാലം!
'പ്രകൃതി വിരുദ്ധങ്ങളെ' കണ്ണടച്ചനുകൂലിച്ചും
പറയാതെ സമ്മതിച്ചവരായ നിങ്ങള്‍,
പട്ടാപ്പകല്‍, എന്‍ ഉടുതുണി ഉരിഞ്ഞപ്പോള്‍
എന്നെ ബാലാത്സംഘം ചെയ്തപ്പോള്‍
നിര്‍ന്നിമേഷരായി, ഉദ്വേഗഭരിതരായി
ഇമവെട്ടാതെ നോക്കിനിന്നപ്പോള്‍
അതിശയപ്പെട്ടില്ല തെല്ലും സങ്കടപ്പെട്ടുമില്ല ഞാന്‍.
ചരിത്രത്തെ അവഗണിക്കുന്ന
പാടമുള്‍ക്കൊള്ലാത്ത മൂഡാ,
അവള്‍ വരും ഒരു മഹാപ്രളയമായ്
കല്ലുടച്ചുതകര്‍ത്തു മണ്ണാക്കി , മണ്ണുകൂട്ടി കല്ലാക്കി
എന്നെ അവള്‍ പുന:സൃഷ്ടിക്കും
എന്‍റെ കാലില്‍ അന്നവള്‍, പഴയപോലെ
വീണ്ടും ചിണുങ്ങിയൊഴുകും - ശാന്തയായി
ഇന്നലെ ഞാനുണ്ടായിരുന്നു, ഇന്ന് ഞാനില്ല
പക്ഷെ നാളെ ഞാനുണ്ടാകും,
അത് കാണാന്‍ നീയുണ്ടാകില്ല-
തെന്നതെന്‍ വലിയ നൊമ്പരം.
*ചക്രങ്ങള്‍ - nitrogen cycle, rain cycle, CO2 cycle etc.
** Oncogene - Gene responsible for cancer

Thursday, August 18, 2011
?????
'integration differentiation'
ഭൂരിപക്ഷത്തെയും വിറപ്പിച്ച
പിടി കിട്ടാത്ത വല്ലാത്തൊരു സമസ്യ തന്നെ
ഇപ്പോള്‍ എനിക്ക് മുന്നില്‍
ചോദ്യ ചിഹ്നമായി നില്‍ക്കുന്നത് ഇവയല്ല
എങ്കിലും സമസ്യ തന്നെ
ഗണിതത്തില്‍ നിന്നും link biology via.
തത്വ ശാസ്ത്രത്തിലേക്ക് ഒരു ചുവടുമാറ്റം
kidney ക്ക് വില ലക്ഷങ്ങള്‍
രക്തദാനം ജീവദാനം- ജീവന്‍റെ വില
നേത്രദാനം മഹാദാനം- വെളിച്ചത്തിന്‍റെ വില
കൂടുന്ന മദ്യ ഉപഭോഗത്തിനാനുപാതികമായി
കരളിന്‍റെ ആവശ്യകതയും ഏറുന്നു
മാറുന്ന ജീവിത ശൈലി
മാറ്റുന്നു ഹൃദയങ്ങളെ
വില മിച്ചവും ഗുണം തുച്ചവുമായ
heart transplantation കള്‍
അങ്ങനങ്ങനെ മനുഷ്യ ശരീര differentiation
കോടികളുടെയും കോടിക്കോടികളുടെയും
തിളക്കമേകുമ്പോള്‍
ഇവയുടെ integrated solution ആയ
മനുഷ്യ ശരീരം അതായത് മനുഷ്യജീവിതം
വിലയില്ലാത്തതായി വിലയം പ്രാപിക്കുന്നു-
"conditions apply"
only applicable to പിണം
'പണമില്ലാത്തവന്‍ പിണം'
(പണമില്ലായ്മ+power ഇല്ലായ്മ)2 equal to
total ignorance2+2* മതിപ്പില്ലായ്മ+ വിലയില്ലായ്മ2

Subscribe to:
Posts (Atom)