BLINഗസ്യ അഥവാ ബ്ലിംGASYA
സുവോളജി പഠിച്ചു ഒരുവിധമായെന്നായപ്പോള്‍
ബിസിനസ് പഠിയ്ക്കാനായി 'അത്യാ'ഗ്രഹം
തവളയുടെ പിടയലും അക്കൌണ്ട്സിന്‍റെ കൂട്ടലും
കിഴിക്കലും; ഒരു ചേരായ്മ
അന്തം വിട്ടിരുന്നിരുന്ന പഴയ കെമിസ്ട്രി ലാബിന്‍റെ
തനിയാവര്‍ത്തനം അഥവാ ഫോട്ടോസ്ടാറ്റ്
പോസ്റ്റ് ഗ്രാജുവേഷന്‍ ഡെബിറ്റ് ചെയ്യണോ ക്രെഡിറ്റ് ചെയ്യണോ?
അസെറ്റ് സൈഡില്‍ ബ്ലിംഗസ്യ
ലയബിലിറ്റി സൈഡില്‍ എജ്യുക്കേഷന്‍-
ലോണിന്‍റെ മുതലിനോടൊപ്പം പലിശയുടെ അന്യായ കൂടിച്ചേരല്‍
ആലോചിക്കുമ്പോള്‍ തലയില്‍ പുകവമിക്കുന്നു
ബുക്കില്‍ പുക പടരുന്നു
മൊത്തമൊരു 'പുഹ' കട്ടപ്പുക
പുറം ലോകമറിയാതെ പോയ
രക്തസാക്ഷികളോടൊപ്പം മറ്റൊരു രക്തസാക്ഷികൂടി
അല്ല, മനസ് മരവിച്ച ജീവസാക്ഷി.

No comments:
Post a Comment