ഭൂതകാലത്തിന്റെ നൊമ്പരങ്ങളെ
നിങ്ങളെന്തിനെന്നെ
വീണ്ടും വീണ്ടും മുറിവേല്‍പ്പിക്കുന്നു
ഓരോ ഉയിര്‍ത്തെഴുനേല്‍പ്പിനും
പുനര്‍ജന്മത്തിനും ഒടുവില്‍
മറവി കൂട്ടുവന്നിരുന്നെങ്കില്‍
നല്ല ഓര്‍മ്മകള്‍ മായ്ക്കാതെ,
അതുണ്ടെന്നു ആകില്‍;
ഇപ്പോഴും ചോരകിനിയുന്ന
മുറിവുകള്‍......
പാടെ മായ്ക്കപ്പെടെണ്ടതായിരുന്നു.
പിന്നീട് ഞാനറിഞ്ഞു
ആരോ പറഞ്ഞതാവാം
അല്ലെങ്കില്‍ പലപ്പോഴായി
ജീവിതം എന്നെ നോക്കി
കൊഞ്ഞനം കുത്തുന്നതിനിടയ്ക്കു
മൊഴിഞ്ഞതും ആവാം
എങ്ങനെ ആയിരുന്നാലും ഞാന്‍ കേട്ടു.
വലിയ വീഴ്ചകള്‍ക്കൊടുവില്‍
എഴുന്നേല്‍ക്കാന്‍, പിന്നെ വേച്ചു നടക്കാന്‍
ഇരു കക്ഷത്തിനിടയിലും തിരുകുന്ന
ഊന്നുവടികളാണ് അവയെന്ന്-
മധുരസ്മൃതികളും കൊടിയനൊമ്പരങ്ങളും
അവയങ്ങനെ 1 : 1 അനുപാതത്തില്‍
ഇടതും വലതുമായി കൂട്ടിരിക്കുന്നു
അനുപാതം തെറ്റിയെന്നു
തെറ്റുദ്ധരിച്ചവരാകട്ടെ
അഹങ്കാരത്തെയോ ഒരു തുണ്ട് കയറിനെയോ
തേടിപ്പോയി ......
മണ്ടന്മാര്‍, ജീവിതത്തെയും
പ്രോഫിറ്റ് ആന്‍ഡ് ലോസ് അക്കൗണ്ടില്‍
ആക്കിയ തിരുമണ്ടന്മാര്‍
നന്നായിരിക്കുന്നു ..
ReplyDeletedid you list ur blog in chintha ?
ReplyDeletehttp://chintha.com/malayalam/blogroll.php