മാറുന്ന ലോകത്തിൻ
മാറ്റം ഉൾക്കൊള്ളാൻ സാധ്യമാം
മാറുന്ന ഹൃദയമെനിക്കിന്നന്യം
തെറ്റിനെ കണ്ണിൽ പതിയാതെ
അവഗണി ക്കുമൊരു നയന-
മാണെനിയ്ക്കിന്നവശ്യം.....
അന്യൻറെ ദുഃഖങ്ങൾ ഉള്ളിലേക്കെടുക്കാതെ
കെട്ടിയടച്ചൊരു കാതാണെനിക്ക് വേണ്ടൂ
തൻറെ തൻ പ്രശ്നത്തിൻ
പരിഹാരത്തിനായ് മാത്രം
ഉയരുന്നൊരു ജിഹ്വ ഞാൻ
സ്വായക്തമാക്കേണ്ടൂ.....
അന്യമാം ലോകത്തിൽ
അന്യനായ് ഞാൻ നിൽപ്പൂ സ്തബ്ദനായ്.
No comments:
Post a Comment