Monday, April 11, 2011
Thursday, March 31, 2011
Monday, March 28, 2011
പരീക്ഷ
നമുക്ക് നമ്മെത്തന്നെയും
മറ്റുള്ളവര്‍ക്ക് നമ്മളെയും
വെളിപ്പെടുത്തുന്ന അപൂര്‍വ നിമിഷം
തന്‍റെ ഇഷ്ടവിഷയത്തില്‍
ഒരുവന്‍ ശക്തനെന്നും
പ്രബലനെന്നും തോന്നുന്ന നിമിഷത്തില്‍
മുഴങ്ങുകയായി പരീക്ഷ ബെല്‍
ഫലം സുനിശ്ചിതം- തോല്‍വി
പക്ഷെ രണ്ടുണ്ട് പ്രതികരണം
ന്യായീകരണം അഥവാ പഴിചാരല്‍,
പ്രതിക്കൂട്ടില്‍ ചിലപ്പോള്‍ ദൈവവും
അഹങ്കാരമായിരുനെന്ന തിരിച്ചറിവ്
സ്വയാശ്രയം നന്നല്ലെന്ന നവബോധം.
Wednesday, March 23, 2011
Monday, February 28, 2011
തിരിച്ചറിവ്......
മനസ്സ് , അത് മെരുക്കാനാവാത്ത ഒരു അശ്വമാണെന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട് . വാസ്തവം . നിന്നെ എനിക്ക് ഒരിക്കല്‍ പോലും പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഓരോ തവണയും നീ എന്നെ കൂടുതല്‍ കൂടുതല്‍ അത്ഭുതപ്പെടുതിക്കൊണ്ടിരിക്കുന്നു . അവസാനമായി നീ എനിക്ക് സമ്മാനിച്ചത് അത്ഭുതം മാത്രമായിരുന്നില്ല തിരിച്ചറിവിന്‍റെ ആഘാതം കൂടി ആയിരുന്നു . ഞാന്‍ പോലും അറിയാതെ നീ എന്നെ അവനോട് അടുപ്പിച്ചു . അതൊരു അടുപ്പം മാത്രമായിരുന്നില്ലെന്ന തിരിച്ചറിവ് നീ എനിക്ക് നല്‍കിയത് വൈകിയായിരുന്നു . ക്ഷമിക്കണം , ഞാന്‍ എന്‍റെ മനസ്സിനെ കുറ്റപ്പെടുത്തി നിന്നെ അല്പം മുഷിപ്പിച്ചു എന്ന് തോന്നുന്നു . വാസ്തവത്തില്‍ അതൊരു കുറ്റപ്പെടുത്തലിന്‍റെ സംഭാഷണം അല്ല , മറിച്ച് നിനക്കു മുന്‍പില്‍ ഞാന്‍ അനാവരണം ചെയ്ത എന്‍റെ മനസ്സാണ് . അതെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു, അഗാധമായി . ഒരു പക്ഷെ നിന്‍റെ ചിരിയെക്കുറിച്ച് നടത്തത്തെക്കുറിച്ച് പലരും കളിയാക്കിയിരിക്കാം . പക്ഷെ ഞാനതെല്ലാം വളരെ ഇഷ്ടപ്പെടുന്നു . നിന്നോടുള്ള എന്‍റെ പ്രണയത്തിനു നിന്‍റെ പോരായ്മകള്‍ ഒരിക്കലും ഒരു തടസമായിരുന്നില്ല , കാരണം ഒരിക്കലും സുഖപ്പെടുത്താനാവാത്ത വിധം അന്ധമാണത്- എന്‍റെ പ്രണയം. എന്‍റെ ശരീരം എരിഞ്ഞു തീരുവോളം ആ പ്രണയം മനസ്സില്‍ ആളിക്കത്തിക്കൊണ്ടിരിക്കും, അവസാന നിശ്വാസത്തിലും ആ പ്രണയാഗ്നിയുടെ താപം എന്നിലുണ്ടാകും . എനിക്കല്ലാതെ മറ്റാര്‍ക്കാണ് നിന്നെ നീയായിത്തന്നെ അറിയുന്നത് ; ദൈവത്തിനും. എന്നെ ഞാന്‍ പ്രണയിച്ചില്ലെങ്കില്‍ എനിക്ക് മറ്റാരെയെങ്കിലും , മറ്റാര്‍ക്കെങ്കിലും എന്നെയും പ്രണയിക്കാന്‍ ആവുമോ ?
ഞാന്‍ പ്രണയിക്കുന്നു എന്നെത്തന്നെ , മാറ്റമില്ലാത്ത പ്രപഞ്ചസത്യം. മറ്റുള്ളവരെ സ്നേഹിക്കാനായി സ്നേഹിക്കപ്പെടാനായി ഞാന്‍ എന്നെത്തന്നെ പ്രണയിച്ചു തുടങ്ങുകയാണ് ................ .
Friday, February 11, 2011
Thursday, February 3, 2011
ഉറക്കം
ഞാന്‍ ഉറങ്ങട്ടെ.........
ഉറങ്ങാന്‍ വേണ്ടിയോ?
ഉണരാന്‍ വേണ്ടിയോ?
നിരാശകള്‍ ; ഉറങ്ങണമെന്നും
പ്രതീക്ഷകള്‍ ; ഉണരണമെന്നും.
നിരാശകള്‍ വിസ്മരിക്കാനും
പ്രതീക്ഷകള്‍ക്ക് സ്വപ്നങ്ങളില്‍ ഇടം നല്‍കാനും
തിരിച്ചാവില്ലെന്ന 'അന്ധവിശ്വാസ'ത്തോടെ
ഇനി ഞാന്‍ ഉറങ്ങട്ടെ.
അല്‍പ നേരത്തേക്ക് ആണെങ്കില്‍ കൂടി
ഞാന്‍ ഉറങ്ങട്ടെ.
ഞാന്‍ ഉറങ്ങട്ടെ.........
ഉറങ്ങാന്‍ വേണ്ടിയോ?
ഉണരാന്‍ വേണ്ടിയോ?
നിരാശകള്‍ ; ഉറങ്ങണമെന്നും
പ്രതീക്ഷകള്‍ ; ഉണരണമെന്നും.
നിരാശകള്‍ വിസ്മരിക്കാനും
പ്രതീക്ഷകള്‍ക്ക് സ്വപ്നങ്ങളില്‍ ഇടം നല്‍കാനും
തിരിച്ചാവില്ലെന്ന 'അന്ധവിശ്വാസ'ത്തോടെ
ഇനി ഞാന്‍ ഉറങ്ങട്ടെ.
അല്‍പ നേരത്തേക്ക് ആണെങ്കില്‍ കൂടി
ഞാന്‍ ഉറങ്ങട്ടെ.
Subscribe to:
Posts (Atom)





