"Hen comes from egg
And eggs come from hen
What a conandrum" !!!!!
മുന്‍പ് മൂന്നു തവണ parents meeting ഉണ്ടായപ്പോഴും പോകാന്‍ കഴിഞ്ഞിരുന്നില്ല. അവളുടെ പഠനചിലവ് കൂടിയതോടെ പലപ്പോഴും over time എടുക്കേണ്ടതായി വന്നിരുന്നു. Parents meetingനു വരാതിരുന്നതിനു പിണങ്ങിയപ്പോഴും ഞാന്‍ എന്‍റെ inconvenience അറിയിക്കാതിരുന്നത് മനപ്പൂര്‍വമായിരുന്നു. അവളുടെ പിണക്കത്തിനും കാര്യം ഇല്ലാതില്ല, അവളായിരുന്നു ക്ലാസ്സ് ടോപ്പര്‍ അതുകൊണ്ട് തന്നെ അന്നത്തെ താരവും. തീര്‍ച്ചയായും എന്‍റെ സാന്നിധ്യം അവളാഗ്രഹിക്കും. പഠിക്കാന്‍ വളരെ മിടുക്കിയാണ് അതുകൊണ്ട് മാത്രമാണ് ഞാന്‍ അവളെ വിവാഹം കഴിച്ച ശേഷവും പഠനം തുടരാന്‍ അനുവദിച്ചത്. ഇന്ന് Head of the Department ഫോണില്‍ വിളിച്ചു, നിര്‍ബന്ധമായും വരണമെന്ന് പറഞ്ഞു. മൂന്നു സെമസ്ടര്‍ കഴിഞ്ഞിട്ടും guardianനെ കാണാത്തതിനാല്‍ ആയിരിക്കും.
"മേ ഐ കമിന്‍ സര്‍"
"യെസ് കമിന്‍ , ഇരിയ്ക്കൂ"
"രേഖയുടെ ഹസ്ബെന്‍റെ ആണ്"
"biodataല്‍ guardin ന്‍റെ കോളത്തില്‍ നിന്നും പേരും അഡ്രസ്സും ഫോണ്‍ നമ്പറും കിട്ടി ഭര്‍ത്താവാണ് അല്ലെ?"
(നീണ്ട മൌനത്തിനു ശേഷം )
"മൂന്നു parents meeting നും കാണാതിരുന്നത് കൊണ്ട്
വിളിപ്പിച്ചതാണ്. പ്രോഗ്രസ് റിപ്പോര്‍ട്ട് ഒപ്പിട്ടിട്ട് പൊയ്ക്കോളൂ"
"ശരി സര്‍"
****** ***** ***** ***** **** ***** ****** ***** ****** ****** ***** പത്തു ഇരുപത്തിയഞ്ച് വര്‍ഷമായി ഈ department ല്‍ ജോലി ആരംഭിച്ചിട്ട്. അഞ്ചു കൊല്ലത്തിനു മുകളിലായി headof the department ആയി പ്രവര്‍ത്തിക്കുന്നു. ഇത്രയും വര്‍ഷത്തെ സര്‍വീസിനു ഇടയ്ക്കു ഇങ്ങനെ ഒരു ധര്‍മ്മസങ്കടം ആദ്യമാണ്. കുറച്ചു മുന്‍പ് എന്‍റെ മുന്‍പിലിരുന്നു, ഭാര്യയുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും മറിച്ച് നോക്കി, ജോലി സ്ഥലത്തേക്ക് വന്നതിലും ഊര്‍ജ്ജത്തോടെ മടങ്ങിപ്പോയ ആ പാവം മനുഷ്യനോടു സത്യം തുറന്നു പറയാന്‍ എനിക്കെങ്ങനെ സാധിക്കും. "മനുഷ്യാ നിങ്ങളെ വിളിപ്പിച്ചത് ഭാര്യയുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് കാണിക്കാനല്ല, കോളേജ് discipline കമ്മിറ്റി immoral traffic നു കേസ് ചാര്‍ജ് ചെയ്ത വിവരം പറയുന്നതിനാണ്" എന്ന് ഞാനെങ്ങനെ പറയും. ഒരു നിമിഷം മുന്‍പേ, അതവളുടെ ഭര്‍ത്താവാണെന്ന് അറിയുന്നതിന് മുന്‍പേ പറഞ്ഞു പോയിരുനെങ്കില്‍........
No comments:
Post a Comment