കണ്ണിനു അധികം ഭാരം നല്‍കരുതെന്ന് ഡോക്ടര്‍ പറഞ്ഞു, അതോടെ വായന നിന്നു. ഇപ്പോള്‍ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു സമയത്തെ കൊല്ലുന്നു. അപ്പോഴുണ്ടാകുന്ന തുരുമ്പിച്ച ആശുപത്രി കട്ടിലിന്റെ ശബ്ധം ചെവിക്കു അസഹനീയം തന്നെ. പതിയെ ആ ശബ്ദവും ഇഷ്ടപ്പെട്ടു തുടങ്ങി. ആശുപത്രിയുടെ മുഷിഞ്ഞ മണം അതാണിപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്. എന്നോടൊപ്പമുള്ള സഹരോഗികളെ കാണാന്‍ ആളുകള്‍ ഒഴിഞ്ഞു നേരം ഇല്ല, ഞാന്‍ തെല്ലസൂയയോടെ നോക്കി സമയം നീക്കി. അവള് വരാമെന്ന് പറഞ്ഞിരുന്നു, ഇതുവരെയും വന്നില്ല.മലര്‍ന്നു കിടന്നു മതിയായി; തുരുമ്പ് എടുത്ത പങ്ക ഒരു ലക്ഷത്തി ഇരുപതിനായിരത്തി മുന്നൂറ്റി ഇരുപത്തി മൂന്നു തവണ മെല്ലെ ആടിയും ഇളകിയും കറങ്ങി കഴിഞ്ഞിരിക്കുന്നു. അതിനിടയില്‍ എത്ര തവണ അത് നിന്നു; വിയര്‍ത്തു മുഷിഞ്ഞ എത്ര രാത്രികള്‍. അവളിനിയും വന്നില്ല, പക്ഷെ അവളുടെ വിവാഹ ക്ഷണക്കത്ത് എന്നെത്തേടി എത്തിയിരിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ ചുമരിലെ ആ പഴയ ഘ ടികാരം ഇപ്പോള്‍ പന്ത്രണ്ടടിച്ചു.
Monday, December 27, 2010
കൊതി
പല്ല് വന്നപ്പോള്‍ കടിക്കാന്‍ കൊതി,
മുട്ടിലിഴയുമ്പോള്‍ നടക്കാന്‍ കൊതി,
നടന്നപ്പോള്‍ ഓടാന്‍,
ചെറുതായിരുന്നപ്പോള്‍ വളരാന്‍,
കളിച്ചു നടന്നപ്പോള്‍-
സ്കൂള്‍ ബാഗ് തൂക്കാനായി കൊതി;
മാറാപ്പു തോളത്തു വീണപ്പോള്‍
കളിക്കാനായി കൊതി,
പക്ഷെ പഠിക്കാനായി കിട്ടി അടി,
മീശ പൊടിഞ്ഞപ്പോള്‍ നഗ്നമായ-
മാറിന്റെ ചൂടറിയനായി വെപ്രാളം,
മക്കള്‍ നാലഞ്ചായപ്പോള് അവരെ-
പറക്കമുറ്റതാക്കാനായി കൊതിയുടെ കിതപ്പ്,
കിതപ്പിന് വേഗവും കഷണ്ടിയും
നരയും കൂട്ട് വന്നു,
കൊതിയ്ക്കപ്പോഴും യൌവ്വനം വെച്ച് വന്നു,
മക്കളെയും മക്കളുടെ മക്കളെയും കാണാനായി കൊതി,
വൃദ്ധസദനത്തിന്റെ ഗേറ്റില്‍ കണ്ണിമവെട്ടാതിരിയ്ക്കുമ്പോള്,
വരുന്ന കാറുകളില്‍ തന്റെ പുത്ര പൌത്ര-
കളത്രാദികള്‍ ആകണേയെന്നു വെറുതെ കൊതി,
കാലന് തോണ്ടുമ്പോഴും ഉറക്കത്തിലെ-
പാഴ്സ്വപ്നങ്ങള്‍ തീരട്ടെയെന്ന്,
പറയാന്‍ അപാര കൊതി!!!
പല്ല് വന്നപ്പോള്‍ കടിക്കാന്‍ കൊതി,
മുട്ടിലിഴയുമ്പോള്‍ നടക്കാന്‍ കൊതി,
നടന്നപ്പോള്‍ ഓടാന്‍,
ചെറുതായിരുന്നപ്പോള്‍ വളരാന്‍,
കളിച്ചു നടന്നപ്പോള്‍-
സ്കൂള്‍ ബാഗ് തൂക്കാനായി കൊതി;
മാറാപ്പു തോളത്തു വീണപ്പോള്‍
കളിക്കാനായി കൊതി,
പക്ഷെ പഠിക്കാനായി കിട്ടി അടി,
മീശ പൊടിഞ്ഞപ്പോള്‍ നഗ്നമായ-
മാറിന്റെ ചൂടറിയനായി വെപ്രാളം,
മക്കള്‍ നാലഞ്ചായപ്പോള് അവരെ-
പറക്കമുറ്റതാക്കാനായി കൊതിയുടെ കിതപ്പ്,
കിതപ്പിന് വേഗവും കഷണ്ടിയും
നരയും കൂട്ട് വന്നു,
കൊതിയ്ക്കപ്പോഴും യൌവ്വനം വെച്ച് വന്നു,
മക്കളെയും മക്കളുടെ മക്കളെയും കാണാനായി കൊതി,
വൃദ്ധസദനത്തിന്റെ ഗേറ്റില്‍ കണ്ണിമവെട്ടാതിരിയ്ക്കുമ്പോള്,
വരുന്ന കാറുകളില്‍ തന്റെ പുത്ര പൌത്ര-
കളത്രാദികള്‍ ആകണേയെന്നു വെറുതെ കൊതി,
കാലന് തോണ്ടുമ്പോഴും ഉറക്കത്തിലെ-
പാഴ്സ്വപ്നങ്ങള്‍ തീരട്ടെയെന്ന്,
പറയാന്‍ അപാര കൊതി!!!
ഹൃദയം
മുറിച്ചാലും മുറിയാത്ത വസ്തു;
ആകാശത്തിന്റെ ഭാവം വിവേചിക്കാന്‍-
ജ്ഞാനം തന്നെന് ഗുരു മൊഴി;
ഹൃദയം കീറി മുറിച്ചവര്‍ ഞെട്ടി?!
അതിനു അറകള്‍ നാലല്ല നാനൂറു,
അറയില്‍ കടന്നവര്‍ പുറത്തു-
വന്നത് മറ്റൊരു വഴിയെ,
വഴികള്‍ പലതും വഴി തെറ്റിക്കുന്നതും,
പിടി തരാത്തതും.
നാല് അറകളുള്ള നേര്‍വഴിയുള്ള
ഹൃദയം കണ്ടു കിട്ടുമോ!
തിരച്ചില്‍;തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു,
കണ്ടെത്തുമോ ആവോ?
തിരഞ്ഞു കുഴങ്ങിയാലും ഒന്ന് കണ്ടെതുമായിരിക്കും,
തിരയുക തന്നെ....
മുറിച്ചാലും മുറിയാത്ത വസ്തു;
ആകാശത്തിന്റെ ഭാവം വിവേചിക്കാന്‍-
ജ്ഞാനം തന്നെന് ഗുരു മൊഴി;
ഹൃദയം കീറി മുറിച്ചവര്‍ ഞെട്ടി?!
അതിനു അറകള്‍ നാലല്ല നാനൂറു,
അറയില്‍ കടന്നവര്‍ പുറത്തു-
വന്നത് മറ്റൊരു വഴിയെ,
വഴികള്‍ പലതും വഴി തെറ്റിക്കുന്നതും,
പിടി തരാത്തതും.
നാല് അറകളുള്ള നേര്‍വഴിയുള്ള
ഹൃദയം കണ്ടു കിട്ടുമോ!
തിരച്ചില്‍;തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു,
കണ്ടെത്തുമോ ആവോ?
തിരഞ്ഞു കുഴങ്ങിയാലും ഒന്ന് കണ്ടെതുമായിരിക്കും,
തിരയുക തന്നെ....
Subscribe to:
Posts (Atom)