Wednesday, December 29, 2010

കാത്തിരിപ്പ്‌ 
കണ്ണിനു അധികം ഭാരം നല്‍കരുതെന്ന് ഡോക്ടര്‍ പറഞ്ഞു, അതോടെ വായന നിന്നു. ഇപ്പോള്‍ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു  സമയത്തെ കൊല്ലുന്നു. അപ്പോഴുണ്ടാകുന്ന തുരുമ്പിച്ച ആശുപത്രി കട്ടിലിന്‍റെ ശബ്ധം ചെവിക്കു അസഹനീയം തന്നെ. പതിയെ ആ ശബ്ദവും  ഇഷ്ടപ്പെട്ടു തുടങ്ങി. ആശുപത്രിയുടെ മുഷിഞ്ഞ മണം അതാണിപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്. എന്നോടൊപ്പമുള്ള സഹരോഗികളെ  കാണാന്‍ ആളുകള്‍ ഒഴിഞ്ഞു നേരം ഇല്ല, ഞാന്‍ തെല്ലസൂയയോടെ നോക്കി സമയം നീക്കി. അവള്‍ വരാമെന്ന് പറഞ്ഞിരുന്നു, ഇതുവരെയും വന്നില്ല.മലര്‍ന്നു കിടന്നു മതിയായി; തുരുമ്പ് എടുത്ത  പങ്ക  ഒരു ലക്ഷത്തി ഇരുപതിനായിരത്തി മുന്നൂറ്റി ഇരുപത്തി മൂന്നു തവണ മെല്ലെ ആടിയും ഇളകിയും കറങ്ങി കഴിഞ്ഞിരിക്കുന്നു. അതിനിടയില്‍ എത്ര തവണ അത് നിന്നു; വിയര്‍ത്തു മുഷിഞ്ഞ എത്ര രാത്രികള്‍. അവളിനിയും വന്നില്ല, പക്ഷെ അവളുടെ വിവാഹ ക്ഷണക്കത്ത് എന്നെത്തേടി എത്തിയിരിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ ചുമരിലെ ആ പഴയ  ഘ ടികാരം ഇപ്പോള്‍ പന്ത്രണ്ടടിച്ചു.

No comments:

Post a Comment