കൊതി
പല്ല് വന്നപ്പോള്‍ കടിക്കാന്‍ കൊതി,
മുട്ടിലിഴയുമ്പോള്‍ നടക്കാന്‍ കൊതി,
നടന്നപ്പോള്‍ ഓടാന്‍,
ചെറുതായിരുന്നപ്പോള്‍ വളരാന്‍,
കളിച്ചു നടന്നപ്പോള്‍-
സ്കൂള്‍ ബാഗ് തൂക്കാനായി കൊതി;
മാറാപ്പു തോളത്തു വീണപ്പോള്‍
കളിക്കാനായി കൊതി,
പക്ഷെ പഠിക്കാനായി കിട്ടി അടി,
മീശ പൊടിഞ്ഞപ്പോള്‍ നഗ്നമായ-
മാറിന്‍റെ ചൂടറിയനായി വെപ്രാളം,
മക്കള്‍ നാലഞ്ചായപ്പോള്‍ അവരെ-
പറക്കമുറ്റതാക്കാനായി കൊതിയുടെ കിതപ്പ്,
കിതപ്പിന് വേഗവും കഷണ്ടിയും
നരയും കൂട്ട് വന്നു,
കൊതിയ്ക്കപ്പോഴും യൌവ്വനം വെച്ച് വന്നു,
മക്കളെയും മക്കളുടെ മക്കളെയും കാണാനായി കൊതി,
വൃദ്ധസദനത്തിന്‍റെ ഗേറ്റില്‍ കണ്ണിമവെട്ടാതിരിയ്ക്കുമ്പോള്‍,
വരുന്ന കാറുകളില്‍ തന്‍റെ പുത്ര പൌത്ര-
കളത്രാദികള്‍ ആകണേയെന്നു വെറുതെ കൊതി,
കാലന്‍ തോണ്ടുമ്പോഴും ഉറക്കത്തിലെ-
പാഴ്സ്വപ്നങ്ങള്‍ തീരട്ടെയെന്ന്,
പറയാന്‍ അപാര കൊതി!!!
No comments:
Post a Comment